ഇനി മുതല്‍ പ്രാണികള്‍ വീണ് ശവങ്ങളായി വിളക്കിലെ എണ്ണ അശുദ്ധമാകില്ല. ആരാധനയ്ക്ക് ഉപയോഗിക്കുന്ന വിളക്കും എണ്ണയും തിരിയുമെല്ലാം ശുദ്ധമായിരിക്കണം. എണ്ണയില്‍ പ്രാണികള്‍ കടക്കാതിരിക്കുന്നതിനുള്ള അടപ്പിന് കല്‍കിയ്ക്ക് പേറ്റന്റ് (നമ്പര്‍ 422389) ലഭിച്ചു. Patented Kalkipuri പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കുകള്‍. ISBN: 9789358959208.
നിലവിളക്ക്, കവര വിളക്ക്, തൂക്ക് വിളക്ക്, ഉല്‍ഘാടന വിളക്ക് തുടങ്ങിയ എല്ലാവിധ മോഡലുകളിലും ഇത് ഉപയോഗിക്കുവാന്‍ കഴിയും. ഊരിയെടുക്കാന്‍ കഴിയുന്നതിനാല്‍ അടപ്പ് കഴുകി വൃത്തിയാക്കാന്‍ എളുപ്പമാണ്. വീണ്ടും എണ്ണ ഒഴിക്കുന്നതിനുള്ള ദ്വാരവും അതിന് പ്രത്യേകം അടപ്പുമുണ്ട്.
വിളക്കിന്റെ തിരികള്‍ കൃത്യമായ ദിക്കുകളിലായിരിക്കണമെന്നത് നിര്‍ബന്ധമാണ്. അഞ്ച് തിരികള്‍ക്ക് കിഴക്കും, തെക്കും, പടിഞ്ഞാറും, വടക്കും, വടക്ക് കിഴക്കും ഏഴ് തിരികള്‍ക്ക് കിഴക്കും, തെക്ക് കിഴക്കും, തെക്കും, പടിഞ്ഞാറും, വടക്ക് പടിഞ്ഞാറും, വടക്കും, വടക്ക് കിഴക്കുമായിരിക്കണം. അത് കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കുകള്‍ ഡിസൈന്‍ ചെയ്തത്. കിഴക്കും പടിഞ്ഞാറുമായി രണ്ട് തിരികള്‍ മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ തിരിയുടെ മറ്റ് ദ്വാരങ്ങള്‍ വഴി പ്രാണികള്‍ കടക്കാതിരിയ്ക്കുന്നതിന് വേണ്ടി അത് അടച്ചുവെക്കുന്നതിനുള്ള പ്രത്യേക സംവിധാനവുമുണ്ട്. തിരിയുടെ അതേ വ്യാസം തന്നെയായിരിക്കും (4 mm) അടപ്പിലെ തിരിയുടെ ദ്വാരത്തിനും. അതിനായി ഗുണമേന്മയുള്ള പഞ്ഞിതിരികളും ഇതോടോപ്പം ലഭ്യമാണ്.
ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍ നിന്നും 2023 ഫെബ്രുവരി 20നാണ് പേറ്റന്റ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. 20 വര്‍ഷമാണ് പേറ്റന്റിന്റെ കാലാവധി. ഖുരാന ആന്‍ഡ് ഖുരാന എന്ന സഥാപനം വഴിയാണ് പേറ്റന്റ് ലഭിച്ചത്. ഇതിനുമുമ്പ് ഡിസൈന്‍ പേറ്റന്റുകളും (നമ്പര്‍: 225592, 301639) ലഭിച്ചിരുന്നു. തൂക്ക് വിളക്കിന്റെ ദിശ കൃത്യമായി കിഴക്ക് ഭാഗത്തേയ്ക്ക് ഉറപ്പിച്ചു നിര്‍ത്തുന്നതിനുള്ള സംവിധാനത്തിനും 2022ല്‍ കല്‍കിയ്ക്ക് ഡിസൈന്‍ പേറ്റന്റ് (നമ്പര്‍: 316090-001) ലഭിച്ചിട്ടുണ്ട്.
കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ പൗത്രനായ കല്‍കി ജന്മദേശമായ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ സ്ഥാപിച്ച കല്‍കിപുരി ക്ഷേത്രത്തിനുവേണ്ടിയാണ് ആദ്യമിത് രൂപകല്‍പ്പന ചെയ്തത്. കല്‍കിപുരി (Kalkipuri) എന്ന ബ്രാന്‍ഡ്‌ലാണ് വില്‍പ്പന. മഞ്ചേരിയിലെ അഡ്വ.പി.പി.എ.സഗീര്‍ മുഖേന ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫോണ്‍: 0483 2724372. വാട്‌സാപ്പ്: 7907456154.